koyilandy
കൊയിലാണ്ടി ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം സി. അശ്വനി ദേവ് ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: വയറിംഗ് മേഖലയെ തകർക്കുന്ന കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കരട് നിർദ്ദേശങ്ങൾക്കെതിരെ ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ഏരിയാ കമ്മറ്റി കൊയിലാണ്ടി ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. സി അശ്വനി ദേവ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വി.വി. വത്സരാജ് അദ്ധ്യക്ഷനായി. എസ് തേജ ചന്ദ്രൻ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി പ്രജീഷ് പന്തിരിക്കര സ്വാഗതവും എം സുരേഷ് നന്ദിയും പറഞ്ഞു.