പേരാമ്പ്ര : കാടുമൂടി കിടക്കുന്ന പേരാമ്പ്ര എസ്‌റ്റേറ്റ് തൊഴിലാളികളിൽ ഭീതിയുളവാക്കുന്നു. കൃത്യസമയങ്ങളിൽ തോട്ടത്തിലെ കാടുവെട്ടാത്തതു കാരണം ഇഴജന്തുക്കളെ ഭയന്നാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. പേരാമ്പ്ര എസ്‌റ്റേറ്റ് ആശുപത്രി മാസങ്ങളായി പ്രവർത്തിക്കാത്തതിനാൽ തൊഴിലാളികൾക്ക് ചികിത്സാ സൗകര്യം ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. ആംബുലൻസ് സൗകര്യം ഇല്ലാത്തതു കൊണ്ട് പാമ്പുവിഷബാധയേറ്റ തൊഴിലാളി സ്ത്രീയെ എസ്‌റ്റേറ്റ് മാനേജരുടെ വാഹനത്തിലാണ് കഴിഞ്ഞ ദിവസം മറ്റൊരു ആശുപത്രിയിലെത്തിച്ചത്. എസ്‌റ്റേറ്റ് ലേബർ സെന്റർ എസ്‌റ്റേറ്റ് സന്ദർശിക്കുകയും ആശുപത്രി ഉടൻ തുറന്നു പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു.