പേരാമ്പ്ര: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത എടപ്പള്ളിക്കണ്ടി – പുളിക്കൂൽമീത്തൽ റോഡ് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ശ്രീനിലയം വിജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് അംഗം ആന്തേരി കമല, കൂവല ശ്രീധരൻ, സുധാകരൻ പറമ്പാട്ട്, ബാബുരാജ് പുളിക്കൂൽ എന്നിവർ പ്രസംഗിച്ചു. കുന്നത്ത് ശ്രീധരൻ സ്വാഗതവും പി.കെ ശങ്കരൻ നന്ദിയും പറഞ്ഞു.