ബാലുശ്ശേരി: കാലിക്കറ്റ് ആദർശ സംസ്കൃത വിദ്യാപീഠത്തിന്റെയും, ശ്രീരാമകൃഷ്ണ വിവേകാനന്ദ ഭാവപ്രചാര പരിഷത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനാ ഘോഷ പരിപാടി കാലിക്കറ്റ് ആദർശ സംസ്കത വിദ്യാപീഠം പ്രിൻസിപ്പൽ ഡോ.ഇ.പ്രകാശ് ഉദ്ഘാടനം ചെയ്തു. കെ .പി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൻ പി.കെ.സുപ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ. രാജൻ, ഡോ. രോഹിത്, ഡോ.എ. മനോജ് കുമാർ, ഡോ. ദീപക്, രജിൽ കൊമ്പിലാട്, ഹരീന്ദ്രനാഥ്, എംസുലോചന പ്രസംഗിച്ചു.