സുൽത്താൻ ബത്തേരി : മധ്യപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിൽ നിന്ന് അനധികൃതമായി മരങ്ങൾ മുറിത്തു കടത്തുന്നതായി പരാതി. മുറിച്ച് കടത്താൻ ശ്രമിച്ച മരങ്ങൾ ബി.ജെ.പി. പ്രവർത്തകർ തടഞ്ഞു. കാപ്പിച്ചെടികൾക്ക് മുകളിൽ വീണു കിടക്കുന്ന മരങ്ങൾ എന്ന പേരിൽ തോട്ടത്തിൽ നിന്ന് വൻ മരങ്ങൾ വെട്ടി ചെറിയ കഷണങ്ങളാക്കി വാഹനത്തിൽ കടത്തികൊണ്ടു പോവുകയാണെന്നാണ് ആരോപണം.
ടെണ്ടർ നടപടികൾ സ്വീകരിക്കാതെയാണ് തോട്ടത്തിൽ നിന്ന് മരങ്ങൾ മുറിക്കുന്നത്. അതേസമയം കാപ്പിച്ചെടികൾക്ക് മുകളിൽ വീണു കിടക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ അനുവാദമുണ്ടെന്നും നടപടിക്രമങ്ങൾ പാലിച്ചാണ് മരം മുറിച്ച് നീക്കിയതെന്നുമാണ് മാനേജർ പറയുന്നത്.
അനധികൃതമായി മരങ്ങൾ മുറിച്ചുകടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ പറഞ്ഞു.

ഫോട്ടോ-മരംമുറി
ബീനാച്ചി എസ്റ്റേറ്റിൽ നിന്ന് മുറിച്ച മരങ്ങൾ

ഡിഗ്രി സീറ്റൊഴിവ്
സുൽത്താൻ ബത്തേരി: ബത്തേരി സെന്റ് മേരീസ് കോളേജിൽ ബി.എ. ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ബിബിഎ, ബികോം (സെൽഫ് ഫിനാൻസ്) ബി.സി.എ, ബി.എസ്.സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്,ബോട്ടണി കോഴ്സുകളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത റാങ്ക് ലിസ്റ്റിൽ പേരുള്ള ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04936 220246.


കോ-ഓപ്പറേറ്റീവ് കോളേജിൽ സീറ്റൊഴിവ്

സുൽത്താൻ ബത്തേരി: ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജിൽ ബി.എ, ബി.കോം, എം.എ, എം.കോം ക്ലാസുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട് പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04936 221266,9961006818.