പേരാമ്പ്ര: സി.പി.ഐ ചക്കിട്ടപാറ ലോക്കൽ സെക്രട്ടറി വി.വി. കുഞ്ഞിക്കണ്ണന്റെ
വീടാക്രമിച്ച കേസിൽ നടപടിയെടുക്കാത്തതിൽ സി.പി.ഐ പ്രതിക്ഷേധിച്ചു. ബോംബെറിഞ്ഞു വീടുതകർത്ത ക്രിമനലുകളെ പൊലീസ് ഭയപെടുന്നതായി കമ്മിറ്റി കുറ്റപ്പെടുത്തി. പ്രതികളെ അറസ്റ്റു ചെയ്തില്ലെങ്കിൽ ശക്തമായ സമര നടപടികളുമായി മുന്നോട്ടുപോകുമെന്നു കമ്മിറ്റി മുന്നറിയിപ്പ് നൽകി. പേരാമ്പ്ര മണ്ഡലം സെക്രട്ടറി ഇ. കുഞ്ഞിരാമൻ, നേതാക്കളായ കെ കെ. ഭാസ്‌കരൻ, ഇ.കെ. കൃഷ്ണൻ, എൻ.കെ പ്രേമൻ, ടി. ശ്രീധരൻ, എം.എ. മജീദ്, വി.വി കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.