വടകര: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. മുട്ടുങ്ങൽ കെ. എസ്.ഇ.ബി ഓഫിസിനു സമീപം നടത്തിയ വാഹനപരിശോധനക്കിടയിലാണ് ഒട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 2.100 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കോഴിക്കോട് കസബ വില്ലേജിൽ പണിക്കർ റോഡ് നാലുകണ്ടിപറമ്പത്ത് അബ്ദുൾ റഹ്മാൻ മകൻ മുഹമദ് നാസർ (47) തിരുരങ്ങാടി പരപ്പനങ്ങാടിയിൽ കൊല്ലർ കണ്ടി മൈസ ( 47 )എന്നിവരെെ അറസ്റ്റ് ചെയ്ത് കേസെടുത്തു.
പ്രവന്റീവ് ഓഫീസർ പ്രമോദ് പുളിക്കുൽ, പ്രിവന്റീവ് ഓഫിസർ ഗ്രൈയ്ഡ് രാമകൃഷ്ണൻ, സിവിൽ എക്സൈസ് ഒഫീസർമാരായ കെ.കെജയൻ, എൻ.എം ഉനൈസ്, എ ൻ.എസ് സുനിഷ്, രാകേഷ് ജി.ആർ ബാബു, എ.പി ഷിജിൻ, വി. സന്ദിപ്സി, പി. ശ്രീരഞ്ജ്, വനിത സിവിൽ എക്സൈസ് ഒഫീസർ നിഷ എൻ.കെ എന്നിവർ പങ്കെടുത്തു.