ബാലുശ്ശേരി: ബാലുശ്ശേരിയിൽ ശീട്ടുകളി സംഘം പിടിയിൽ. ഹൈസ്‌ക്കൂളിനടുത്ത് ആൾതാമസമില്ലാത്ത വീട് കേന്ദ്രീകരിച്ചാണ് ശീട്ടുകളി നടന്നു വന്നിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ സി.ഐ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് എട്ട് പേർ പിടിയിലായത്. ഇവരിൽ നിന്ന് 1,40,000 പിടിച്ചെടുത്തു. എസ്.ഐ മധു മൂത്തേടത്ത് എ.എസ്. ഐ മാരായ കെ.സി പൃഥ്വിരാജ്, ഷൈജു, വിനോദ് കുമാർ സി.പി. ഒ മാരായ ഗണേശൻ ,ബിനീഷ്, ബിജീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.