save
കോട്ടൂർ രണ്ടാം വാർഡിൽ ബി.പി.എൽ കുടുംബങ്ങൾക്ക് എൽ.ഇ.ഡി. ബൾബ് വിതരണം ചെയ്യുന്നതിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നവജീവൻ ട്രസ്റ്റ് ചെയർമാൻ ഇ. ഗോവിന്ദൻ നമ്പീശൻ വാർഡ് മെമ്പർ ടി. പി. ഉഷക്ക് നൽകി നിർവ്വഹിക്കുന്നു

പേരാമ്പ്ര : കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരയംകുളത്ത് സേവ് എനർജി പദ്ധതി നടപ്പിലാക്കുന്നു. വാർഡിലെ ബി.പി.എൽ കുടുംബങ്ങൾക്ക് സന്നദ്ധ സംഘടനകളുമായി സഹകരിച്ച് എൽ.ഇ.ഡി ബൾബ് വിതരണം ചെയ്യുന്നത്. നവജീവൻ ട്രസ്റ്റ് ചെയർമാൻ ഇ. ഗോവിന്ദൻ നമ്പീശൻ, വാർഡ് മെമ്പർ ടി.പി. ഉഷക്ക് നൽകി ഉദ്ഘാടനം ചെയ്തു. കോട്ടൂർ നവജീവൻ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈദ്യുതിയുടെ ഉപഭോഗം കുറക്കുകയാണ് ലക്ഷ്യം. ബി.പി.എൽ മുൻഗണനാ ലിസ്റ്റ് പ്രകാരമാണ് വിതരണം. ആറു മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കുമെന്ന് വാർഡ് മെമ്പർ ടി. പി. ഉഷ പറഞ്ഞു. ട്രസ്റ്റ് സെക്രട്ടറി പ്രസാദ് പൊക്കിട്ടാത്ത്, ട്രഷറർ അജിത്ത് കിഴക്കമ്പത്ത്, മോഹനൻ പെരേച്ചി, ഇല്ലത്ത് വേണഗോപാൽ, ടി. പി. ചന്ദ്രിക, ടി. കെ. ചന്ദ്രൻ, എം. എസ്. അർജുൻ എന്നിവർ പങ്കെടുത്തു.