പേരാമ്പ്ര: വനമിത്ര പദ്ധതിയുടെ ഭാഗമായി ഹോർട്ടി കോർപ്പിന്റെ സഹകരണത്തോടെ തേനീച്ച വളർത്തൽ പരിശീലനം ആരംഭിച്ചു. ചക്കിട്ടപാറ സഹകരണ ബാങ്ക് ഹാളിൽ ആരംഭിച്ച മൂന്നു ദിവസത്തെ പരിശീലനം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ ബോർഡ് മെമ്പർ ടി.വി മാധവിയമ്മ അദ്ധ്യക്ഷത വഹിച്ചു. ഹോർട്ടികോർപ്പ് മേഖലാ മാനേജർ ബി. സുനിൽ ക്ലാസെടുത്തു. സി.ഡി.എസ് ചെയർപേഴ്സൺ ഷീന നാരായണൻ, കോർപറേഷൻ മേഖലാ മാനേജർ ഫൈസൽ മുനീർ, സഹകരണ ബാങ്ക് സെക്രട്ടറി ഇ.സുരേഷ്, വനമിത്ര സോഷ്യൽ വർക്കർ പി.സി രശ്മി എന്നിവർ പ്രസംഗിച്ചു.