rajeevan
മേപ്പയൂർ ബ്ബോക്ക് കോൺഗ്രസ്സ് കമ്മററി യോഗത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് യു .രാജീവൻ മാസ്റ്റർ സംസാരിക്കുന്നു

പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ ആവളയിൽ കോൺഗ്രസ് പ്രവർത്തകൻ മനോജിന് വെട്ടേറ്റ സംഭവത്തെ കോൺഗ്രസ് കമ്മറ്റി അപലപിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് യു.രാജീവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.പി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പ്രതികളെ അറസ്റ്റു ചെയ്തില്ലെങ്കിൽ ശക്തമായ സമര നടപടികളുമായി മുന്നോട്ടുപോകുമെന്നു യോഗം മുന്നറിയിപ്പ് നൽകി. ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ ഇ.അശോകൻ , രാജേഷ് കീഴരിയൂർ, യു.എൻ മോഹനൻ, ഒ.കെ.ചന്ദ്രൻ, പൂക്കോട്ട് ബാബുരാജ്, ബാലകൃഷ്ണൻ നമ്പ്യാർ, എം.കെ.സുരേന്ദ്രൻ, രാമദാസ്, കെ.കെ.ദാസൻ തുടങ്ങിയവ‌ർ പ്രസംഗിച്ചു.