കുറ്റ്യാടി : അന്യസംസ്ഥാന ലോട്ടറിയെ നിയന്ത്രിക്കാനുള്ള അവകാശം സംസ്ഥാന സർക്കാറിന് നൽകുക, കേരള ലോട്ടറിയെ സംരക്ഷിക്കുക, കേന്ദ്ര സർക്കാറിന്റെ ലോട്ടറി വിരുദ്ധ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുന്നുമ്മൽ ഏരിയ ലോട്ടറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി. സി.പി.എം കുറ്റ്യാടി ലോക്കൽ സെക്രട്ടറി സി.എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രതീഷ് വി.പി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി നേതാവ് പ്രകാശൻ അമ്പലകുളങ്ങര, പ്രകാശൻ പി, സുധീഷ്, ചന്ദ്രൻ പാലേരി, എന്നിവർ പ്രസംഗിച്ചു.