kisan
കിസാൻ സഭ പ്രതിനിധി സംഘം മരുതോങ്കരയിലെ കൃഷിഭൂമി സന്ദർശിക്കുന്നു

കുറ്റ്യാടി: കനത്ത മഴയിൽ നശിച്ച മരതോങ്കരയിലെ കൃഷിയിടങ്ങൾ അഖിലേന്ത്യാ കിസാൻ സഭ പ്രതിനിധി സംഘം സന്ദർശിച്ചു. ജില്ലാ സെക്രട്ടറി ടി.കെ രാജൻ, ജില്ലാ വൈസ് പ്രസിഡന്റ് രാജു തോട്ടും ചിറ, സി.പി.ഐ നേതാക്കളായ കെ.പി. നാണു, പി.ഭാസ്‌ക്കരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. മരുതോങ്കര പഞ്ചായത്തിലെ പാലോറ താഴെ മുതൽ കല്ലുവെട്ടുകുഴി താഴെ വരെയുള്ള ഭാഗത്തെ കർഷകരെയും പ്രതിനിധി സംഘം സന്ദർശിച്ചു.