കോഴിക്കോട്: 81കാരനായ കൊവിഡ് രോഗിയെ എയർ ആംബുലൻസിൽ യു.എ.ഇയിൽ നിന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിച്ചു. കൊവിഡിനൊപ്പം ന്യൂമോണിയ ബാധിച്ചതോടെയാണ് അബ്ദുൽ ജബ്ബാറിനെ എയർ ആംബുലൻസ് കമ്പനിയായ യൂണിവേഴ്സൽ മെഡിക്കൽ ട്രാൻസ്‌ഫർ സർവീസസ് നാട്ടിലെത്തിച്ചത്. ഇൻസുലേഷൻ പോഡ് ഉപയോഗിച്ചാണ് രോഗിയെ യൂണിവേഴ്സൽ മെഡിക്കൽ ടീം രോഗിയെ കോഴിക്കോടേക്ക് മാറ്റിയത്. രോഗിയും ബാഹ്യ പരിസ്ഥിതിയും തമ്മിലുള്ള കണിക (ബയോളജിക്കൽ, റേഡിയോളജിക്കൽ) ക്രോസ്-മലിനീകരണം തടയുന്ന പോർട്ടബിൾ പേഷ്യന്റ് യൂണിറ്റാണ് ഐസോവാക് പോഡ്. ജനുവരി 13 ന് രോഗിക്ക് കൊവിഡ് നെഗറ്റീവായിരുന്നു. മലപ്പുറം കളക്ടർ പൊതുജനാരോഗ്യ ഓഫീസർ കോഴിക്കോട് വിമാനത്താവളം അധികൃതർ എന്നിവരുടെ പിന്തുണ കാര്യങ്ങൾ എളുപ്പമാക്കിയെന്ന് യൂണിവേഴ്സൽ മെഡിക്കൽ ട്രാൻസ്ഫർ സർവീസസ് മെഡിക്കൽ ഡയറക്ടർ ഡോ. അഫ്സൽ മുഹമ്മദ് പറഞ്ഞു.