കുറ്റ്യാടി: കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് കുളങ്ങരത്ത് ടൗണിൽ കർഷക ബിൽ കത്തിച്ചു പ്രതിഷേധിച്ചു. പഞ്ചായത്ത് അംഗം മുരളി കുളങ്ങരത്ത് ഉദ്ഘാടനം ചെയ്തു.വി.വി. അശോകൻ , എലിയാറ ആനന്തൻ, ഹാരിസ് വടക്കയിൽ, പി.കെ ഷമീർ , കെ.കെ.ഷജീർ, പി.സി.സജീർ ,ജമാൽ മൊകേരി, നിഷോബ് ചീളിൽ, പി.എം. അഷ്റഫ് എന്നിവർ പ്രസംഗിച്ചു.