വടകര: ആർ.എം.പി (ഐ) പ്രവർത്തകൻ കല്ലാമലയിലെ അമിത് ചന്ദ്രനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ചോമ്പാല പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ആർ.എം.പി (ഐ ) സംസഥാന സെക്രട്ടറി എൻ. വേണു ഉദ്ഘാടനം ചെയ്തു. പി. ബാബുരാജ് ,ഹാരിസ് മുക്കാളി , പ്രദീപ് ചോമ്പാല , സി സുഗതൻ , കെ ഭാസ്കരൻ , കെ ചന്ദ്രൻ എന്നിവർ പ്രംസഗിച്ചു . ഭാരവാഹികളായി ഇ.ടി അയൂബ് (ചെയർമാൻ,),​​ വി.പി പ്രകാശൻ (കൺവീനർ)​ തിരഞ്ഞെടുത്തു.