കൽപ്പറ്റ: കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിന്റെ ഫ്‌ളോ മീറ്റർ പൊട്ടിത്തെറിച്ചു. ആർക്കും പരിക്കില്ല. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. സിലിണ്ടറിൽ നിന്നുള്ള അമിത മർദ്ദമാണ് ഫ്‌ളോ മീറ്റർ പൊട്ടിത്തെറിക്കാൻ കാരണം. ആശുപത്രിയിൽ സജ്ജീകരിച്ച അഗ്നിശമന ഉപാധികൾ ഉപയോഗിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. കൽപ്പറ്റയിൽനിന്ന് ഫയർഫോഴ്സും എത്തിയിരുന്നു.