visit
വി.പി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിലുളള സംഘം പേരോട് യുവതിയും മക്കളും സമരം ചെയ്യുന്ന വീട് സന്ദർശിക്കുന്നു .

.തൂണേരി: പേരോട് കിഴക്കേ പറമ്പത്ത് വീട്ടുപടിക്കൽ സമരം ചെയ്യുന്ന ഷഫീനയ്ക്കും മക്കളായ സിയ ഫാത്തിമയും മുഹമ്മദ് സിനാനും സുരക്ഷയും നീതിയും ലഭ്യമാക്കണമെന്ന് സി.പി.എം തൂണേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

വീട് തുറന്ന് കൊടുത്ത് ഷഫീനയ്ക്കും മക്കൾക്കും താമസിക്കാൻ സൗകര്യമൊരുക്കണം. ഭർത്താവ് ഷാഫി വിവാഹമോചനത്തിനായി ബോധപൂർവ്വം ശ്രമം നടത്തുകയാണ്. ഇതിനിടെ ഭർത്താവിന്റെ പേരിലുള്ള വീടും സ്ഥലവും പിതാവിന്റെ പേരിലേക്ക് മാറ്റിയതായി തെളിഞ്ഞിട്ടുണ്ട്. യുവതിയെയും മക്കളെയും തെരുവിൽ തള്ളാനുള്ള നീക്കത്തിനെതിരെ സമൂഹ മനഃസാക്ഷി ഉയരണമെന്നും സി. പി.എം തൂണേരി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ നേതാക്കൾ യുവതിയെയും കുട്ടികളെയും സന്ദർശിച്ചു. ഏരിയാ കമ്മിറ്റി അംഗം നെല്ലിയേരി ബാലൻ, ലോക്കൽ സെക്രട്ടറി കനവത്ത് രവി, ചന്ദ്രശേഖരൻ, വി.കെ.സുരേഷ് ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.