വടകര: ഓർക്കാട്ടേരിയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്ന് അടക്ക മോഷണം പോയതായി പരാതി. ചാക്കുകളിലാക്കി വച്ചിരുന്ന നാല്ചാക്ക് അടക്കയാണ് കളവുപോയത്. ഓർക്കാട്ടേരി വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസിനു താഴെ പ്രവർത്തിക്കുന്ന അബദുള്ളയുടെ കടയുടെ ഷട്ടർ തകർത്താണ് അടക്കകടത്തിയത്.വേറെ രണ്ടു ചാക്കുകളിലുണ്ടായിരുന്ന അടക്ക കടക്കുള്ളിൽ നിന്നും പുറത്ത് എടുത്തു വച്ച നിലയിലുമായിരുന്നു.നിശ്ചലമായിരുന്ന മലഞ്ചരക്ക് വ്യാപാര മേഖലയിൽ സർവ്വകാല റിക്കാർഡ് ഭേദിച്ച് അടക്ക വില ഉയർന്നത് കച്ചവടക്കാർക്കും കർഷകർക്കും ആശ്വാസമായിരുന്നു.എഴുപതിനായിരം രൂപയോളം നഷ്ടമുള്ളതായി കണക്കാക്കുന്നു. പരാതിയിൽ എടച്ചേരി പൊലീസ് അന്വേഷണം തുടങ്ങി.