ബാലുശ്ശേരി: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വികസനം, ക്ഷേമം, ആരോഗ്യം - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ യു.ഡി.എഫിന്. ധനകാര്യം എൽ.ഡി.എഫിനാണ്.
ഇന്നലെ നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ സ്ഥാനത്തേക്ക് നറുക്കെടുപ്പ് നടത്തി. യു .ഡി.എഫിലെ ഷബ്ന ആറങ്ങാടിനാണ് നറുക്കെടുപ്പിലൂടെ സ്ഥാനം ലഭിച്ചത്. ക്ഷേമകാര്യം - യു.ഡി.എഫിലെ കെ.കെ.അബ്ദുള്ളയും ആരോഗ്യ-വിദ്യാഭ്യാസം യു.ഡി.എഫിലെ ബിച്ചു ചിറക്കലും തിരഞ്ഞെടുക്കപ്പെട്ടു.നേരത്തെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെയായിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുത്ത യു.ഡി.എഫിലെ ഇന്ദിര ഏറാടിയിലും വൈസ് പ്രസിഡന്റായി എൽ.ഡി.എഫിലെ
നിജിൽ രാജും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് പദം എൽ.ഡി.എഫിനായതിനാൽ ധനകാര്യം അവർക്കു തന്നെയാണ്. 23 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 10 വീതം അംഗങ്ങളാണുള്ളത്.ബി.ജെ.പി.ക്ക് 3 അംഗങ്ങളും.