road
ഇന്റർ ലോക്ക് പതിച്ച് നവീകരിച്ച വളയം ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ റോഡ് വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു

വളയം: ഇന്റർ ലോക്ക് പതിച്ച് നവീകരിച്ച വളയം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ റോഡ് വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ എം.സുമതി, ടി.അജിത, സ്കൂൾ പ്രിൻസിപ്പാൾ ഇ.കെ. ജ്യോതി , പ്രധാനാദ്ധ്യാപകൻ രാമകൃഷ്ണൻ, എം.ടി ബാലൻ, നസീർ വളയം, ശ്രീധരൻ കെ.കെ എന്നിവർ പ്രസംഗിച്ചു.