പയ്യോളി: പ്രവാസി ലീഗ് അഖിലേന്ത്യാ ട്രഷററും യു.ഡി.എഫ് പയ്യോളി മുനിസിപ്പൽ കമ്മിറ്റി ചെയർമാനുമായ ഇരിങ്ങൽ കോട്ടക്കൽ സീതിവീട്ടിൽ എസ്.വി.അബ്ദുല്ല (73) നിര്യാതനായി.
പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, മുസ്‌ലീം ലീഗ് പയ്യോളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പി.വി.ആയിഷ. മക്കൾ: ശിഹാദ് (മസ്‌കറ്റ് ), വഹീദ, ഷഹീദ, ഷഫീദ. മരുമക്കൾ: നിസാർ, സാജിദ് (ഇരുവരും മസ്‌കറ്റ് ), സത്താർ (കോഴിക്കോട് ), നജീബ.