കോഴിക്കോട്: കോട്ടൂളി സാമൂഹ്യക്ഷേമ സഹകരണസംഘം ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പുതിയ ഓഫീസിന്റെ ഉദ്ഘാടനം മേയർ ഡോ.ബീന ഫിലിപ്പ് നിർവഹിച്ചു. സംഘം പ്രസിഡന്റ് ദിനേശ് കണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. രാംമോഹൻ പൂക്കാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ കൗൺസിലർ ടി.രനീഷ് സ്ഥിരനിക്ഷേപം സ്വീകരിച്ചു. സ്ട്രോംഗ് റൂം ഉദ്ഘാടനം സഹകരണസംഘം രജിസ്ട്രാർ ജയരാജനും ഓഹരി ഉദ്ഘാടനം എൻ.എം ഷീജയും നിർവഹിച്ചു. ശ്രീകണ്ഠേശ്വരം ക്ഷേത്രയോഗം ഡയറക്ടർ എം.പി. കോട്ടൂളി ഗുരുമന്ദിരം വൈസ് ചെയർമാൻ ഒല്ലാക്കോട്ട് സുരേഷ്ബാബു എന്നിവർ ആശംസയർപ്പിച്ചു. സംഘം ഡയറക്ടർ സുമതി നന്ദി പറഞ്ഞു.