medi
സൗജന്യ മരുന്ന് കിറ്റുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പിനു കൈമാറുന്നു

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് 'സനേഹസ്പർശം" പദ്ധതിയിലൂടെ വൃക്ക, കരൾ മാറ്റിവെച്ചവർക്കുള്ള ഈ മാസത്തെ സൗജന്യ മരുന്ന് കിറ്റുകൾ കോർപ്പറേഷന് കൈമാറി. ജില്ലയിലെ മുഴുവൻ നഗരസഭകളിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കുമുള്ള മരുന്നുകൾ ഇതോടെ എത്തിച്ചു കഴിഞ്ഞു.

കോർപ്പറേഷനിലെ ഗുണഭോക്താക്കളുടെ കിറ്റുകൾ പാലിയേറ്റീവ് ദിനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല മേയർ ഡോ.ബീന ഫിലിപ്പിനു കൈമാറി.

പുതിയ കൗൺസിലിന്റെ നേതൃത്വത്തിലുള്ള മരുന്നു വിതരണം ലിവർ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് കുമാറിന് നൽകി മേയർ ഉദ്ഘാടനം ചെയ്തു.
കൊവിഡ് നിയന്ത്രണത്തിന്റെ സാഹചര്യത്തിൽ ഗുണഭോക്താക്കൾക്ക് ഓഫീസിൽ നിന്നുള്ള മരുന്നുവിതരണം ഒഴിവാക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾ മുഖേന വീട്ടിലെത്തിച്ചു നൽകാൻ തീരുമാനിച്ചത്. സനേഹസ്പർശത്തിന്റെ ഡയാലിസിസ് ധനസഹായം ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്.