കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ നിറുത്തിവച്ച മാസ ചതയ സമൂഹവിളക്ക് പൂജ പുന:രാരംഭിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആശ്രമം ശാന്തി പി.വി സുരേഷ് ബാബു ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ ഇന്ന് വൈകിട്ട് 4 ന് നടക്കുമെന്ന് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അറിയിച്ചു. പൂജയ്ക്കു ശേഷം മഹാകവി കുമാരനാശാന്റെ 97-ാം ചരമവാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും നടക്കും.