കോഴിക്കോട്: മാവൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ തരംതിരിച്ച അജൈവ വസ്തുക്കൾ ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറി. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ നിരക്കിൽ ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ച് പഞ്ചായത്തിലെ എം.സി.എഫിൽ എത്തിച്ചു തരംതിരിച്ച പാഴ്‌വസ്തുക്കളാണ് കൈമാറിയത്. 788 കിലോ മൂല്യവർദ്ധിത പാഴ് വസ്തുക്കളും 105 കിലോ മൂല്യമില്ലാത്ത പാഴ് വസ്തുക്കളുമാണ് കയറ്റി അയച്ചു.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മറിന്റെ നേതൃത്വത്തിൽ നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങിൽ ഹരിതകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.പ്രകാശ്, ക്ലീൻ കേരള കമ്പനി അസി. മാനേജർ സുധീഷ് തൊടുവയിൽ, ഗ്രാമപഞ്ചായത്ത് അസി സെക്രട്ടറി. എൻ.രാജേഷ്, വി.ഇ.ഒ പി.ഷെർലിത, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ എ.രാജേഷ് എന്നിവർ പങ്കെടുത്തു.