മുക്കം: കാരശ്ശേരി പഞ്ചായത്തിൽ വെൽഫെയർ പാർട്ടി അംഗത്തെ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയാക്കാനുള്ള യു.ഡി എഫ് നീക്കം ഫലിച്ചില്ല. എൽ.ഡി.എഫിനും യു.ഡി.എഫ് - വെൽഫെയർ പാർട്ടി സഖ്യത്തിനും രണ്ടംഗങ്ങൾ വീതമുള്ള ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷസ്ഥാനം വെൽഫെയർ പാർടി അംഗമായ ഷാഹിനയ്ക്ക് നൽകാനുള്ള നീക്കമാണ് പരാജയപ്പെട്ടത്. നറുക്കെടുപ്പിൽ ഷാഹിനയെ പിന്തള്ളി എൽ.ഡി.എഫ് അംഗമായ ജിജിത സുരേഷ് വിജയിക്കുകയായിരുന്നു.
വികസനകാര്യ സമിതിഅദ്ധ്യക്ഷയായി ശാന്ത ദേവി മൂത്തേടത്തും ക്ഷേമകാര്യസമിതി അദ്ധ്യക്ഷനായി സത്യൻ മുണ്ടയിലുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.