കോഴിക്കോട്: പുതിയ ഭരണസമിതി അധികാരമേറ്റ് ആദ്യ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് സെക്രട്ടറി ബിനു ഫ്രാൻസിസ് മാറുന്നത് കോർപ്പറേഷന് തിരിച്ചടിയാകും.
ബിനു ഫ്രാൻസിസിനെ തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് സൂചന വന്നതോടെ കോർപ്പറേഷൻ ജീവനക്കാർക്കിടയിൽ ആശങ്കയുണ്ട്. പുതിയ ഭരണസമിതിയുടെ ആദ്യ ബഡ്ജറ്റ്, അമൃത് പദ്ധതികൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ എന്താകുമെന്നാണ് ചോദ്യം.
ബിനു ഫ്രാൻസിസ് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിയായി ചുമതലയേറ്റാൽ തിരുവന്തപുരം നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറി കെ.യു.ബിനിയാണ് കോഴിക്കോട്ടെത്തുക. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് ബിനു ഫ്രാൻസിസ്. മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ പ്രത്യേക താത്പര്യമെടുത്താണ് കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. ലൈഫ് മിഷൻ ഡെപ്യൂട്ടി സി.ഇ.ഒ ആയിരുന്നു ബിനു ഫ്രാൻസിസ്. ഹൗസിംഗ് മിഷൻ ഡയറക്ടർ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ(അർബൻ) എന്നീ ചുമതലയുമുണ്ടായിരുന്നു. മൃൺമയി ജോഷി സ്ഥലം മാറിയ ഒഴിവിലായിരുന്നു ബിനു ഫ്രാൻസിസിന്റെ നിയമനം.