img30210115
പാലിയേറ്റീവ് ദിനാചരണ സന്ദേശറാലി മുക്കം ബസ് സ്റ്റാൻഡിൽ സമാപിച്ചപ്പോൾ

മുക്കം: പാലിയേറ്റിവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് ഗ്രെയ്സ് പാലിയേറ്റിവ് കെയർ ക്ലിനിക് വിദ്യാർത്ഥി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ ത്രിദിന സംഗമത്തിൽ സാന്ത്വന പരിചരണ പാoങ്ങൾ പകർന്നേകി. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെയും ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെയും എൻ.എസ്. എസ് വളണ്ടിയർമാരും കെ.എം.സി.ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും മറ്റു വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കാളികളായി.

പി.നൂറുൽ അമീൻ ക്ലാസെടുത്തു. വിദ്യാർത്ഥി വിഭാഗം ഭാരവാഹികളായ തുഫൈൽ പാഴൂർ, അഞ്ജു ചാത്തമംഗലം, ഷഫീഖ്, ജിനാസ്, ഗ്രെയ്സ് ഭാരവാഹികളായ പി.കെ.ശരീഫുദ്ദീൻ, കെ.പി അഷ്റഫ്, കെ.പി.ഇബ്രാഹിം, കെ.വി.പരീക്കുട്ടി ഹാജി, കെ.കെ. ആലിഹസൻ, എം.പി.അസൈൻ, ഒ.ശരീഫുദ്ദീൻ, മുഹമ്മദ് കക്കാട്, പി.അബ്ദുറഹ്‌മാൻ എന്നിവർ നേതൃത്വം നൽകി.