new
പാഴ്വസ്തുക്കൾ ഹരിതകർമസേനയ്ക്ക് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷംലൂലത്ത് ഫ്‌ളാഗ് ഓഫ് നിർവഹിക്കുന്നു

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേന അംഗങ്ങളുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച അജൈവ മാലിന്യങ്ങൾ ജൈവവസ്തുക്കൾ ക്ലീൻ കേരള കമ്പനി കൈമാറി. 1696.5 കിലോ പാ‌ഴ്‌വസ്തുക്കളാണ് കയറ്റിവിട്ടത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് വാഹനത്തിന് ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. മെമ്പർമാരായ ഫസൽ കൊടിയത്തൂർ, ബാബു പൊലുകുന്നത്ത്, മജീദ് റിഹ്‌ല, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസി മുഹമ്മദ്, ഹരിതകേരളം റിസോഴ്‌സ് പേഴ്‌സൺ എ.രാജേഷ്, ഹരിത സഹായസ്ഥാപനം പ്രതിനിധി കെ.സനൂപ് ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ഹരിതകേരളം മിഷന്റെയും, ഹരിത സഹായ സ്ഥാപനത്തിന്റെയും നേതൃത്വത്തിലാണ് ഹരിത കർമ്മ സേനാംഗങ്ങൾ തരംതിരിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നത്. നേരത്തെ 660 കിലോ അജൈവ പാഴ്വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിന്റെ നേതൃത്വത്തിൽ കൈമാറിയിരുന്നു. പഞ്ചായത്ത് ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

ജനുവരി 26ന് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഹരിതകർമ്മസേനയ്ക്ക് ചെക്ക് കൈമാറുന്നതിന്റെ മുന്നോടിയായാണ് പാഴ്‌വസ്തുക്കൾ ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറിയത്. വരുംമാസങ്ങളിലും പാഴ്‌വസ്തുക്കൾ തരംതിരിച്ച് കൈമാറും.