രാമനാട്ടുകര: മോദി സർക്കാർ കർഷകരെ ശത്രുസൈന്യത്തെയെന്ന പോലെ വേട്ടയാടുകയാണെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
പാർട്ടി ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമനാട്ടുകരയിൽ സംഘടിപ്പിച്ച കർഷക സമര ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷകോത്പന്നങ്ങളുടെ നിയന്ത്രണാധികാരം കുത്തകകളെ ഏല്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇതിനെതിരെയുള്ള കർഷകരുടെ ഐതിഹാസിക സമരത്തിന് സർവപിന്തുണയും നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം കമ്മിറ്റി അംഗം രാജേഷ് നെല്ലിക്കോട്ട് അദ്ധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ്, അഡ്വ.കെ സി അൻസാർ എന്നിവർ സംസാരിച്ചു.