.
രാമനാട്ടുകര: ഓട് മേഞ്ഞ വീടിന് മുകളിൽ തെങ്ങ് വീണ് വീട് മേൽക്കൂര ഭാഗികമായി തകർന്നു. അഴിഞ്ഞിലം തോക്കയിൽ പുലക്കുത്ത് പറമ്പിൽ അബ്ദുൾ അസീസിന്റെ വീടിന് മുകളിലേക്കാണ് മുൻവശത്തെ തെങ്ങ് കടപുഴകി വീണത്. ഇന്നലെ പുലർച്ചെ 4 മണിയോടെയാണ് സംഭവം.
വാഴയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ സരിത, വില്ലേജ് അസിസ്റ്റന്റ് സുരേഷ് തുടങ്ങിയവർ വീട് സന്ദർശിച്ചു.