sura

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരളയാത്ര ഫെബ്രുവരി 15 ന് തുടങ്ങും. മാർച്ച് 5 വരെ നീളുന്ന രാഷ്ട്രീയ വിശദീകരണ യാത്രയുമായി ബന്ധപ്പെട്ട കോർ കമ്മിറ്റിയുടെ തീരുമാനങ്ങൾ അടുത്താഴ്ച ചേരുന്ന സംസ്ഥാന സമിതി മുമ്പാകെ വരും

മറ്റു രണ്ടു മുന്നണികളുടെയും രാഷ്ട്രീയ പാപ്പരത്തം തുറന്നു കാണിക്കുന്നതിനു പുറമെ നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമപദ്ധതികൾ പരമാവധി ജനങ്ങളിലെത്തിക്കുകയെന്നതു കൂടി യാത്രയുടെ ലക്ഷ്യമാണെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. ദേശീയ നേതാക്കളായ അമിത് ഷാ, ജെ.പി. നദ്ദ, ശിവരാജ് സിംഗ് ചൗഹാൻ, സ്‌മൃതി ഇറാനി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ കേരളത്തിലെത്തും.

ജനസമ്പർക്ക പരിപാടിയുമായി ഫെബ്രുവരിയിൽ രണ്ടു തവണ ബി.ജെ.പി പ്രവർത്തകർ വീടുകൾ കയറിയിറങ്ങും. നിയമസഭ സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് ഫെബ്രുവരി ആദ്യം തുടക്കമിടും. മറ്റു പാർട്ടികളിൽ നിന്ന് എത്തുന്ന നേതാക്കളെയും സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കും.