വടകര: മാദ്ധ്യമ പ്രവർത്തകനും പ്രഭാഷകനുമായിരുന്ന ഐ.വി ബാബുവിന്റെ ഒന്നാം ചരമ വാർഷികാചരണം ഇന്ന് വടകരയിൽ നടക്കും. വടകര എസ്.ജി.എം.എസ്.ബി സ്കൂളിൽ (പാറേമ്മൽ സ്കൂൾ) രാവിലെ 10ന് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനം വെങ്കിടേഷ് രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എൻ.പി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ‘ഭൂബന്ധങ്ങളുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ഡോ.സ്മിത പി. കുമാർ സംസാരിക്കും. ഡോ. കെ.എം ഭരതൻ മോഡറേറ്ററാകും. വൈകീട്ട് മൂന്നുമണിക്ക് കെ. മുരളീധരൻ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എൻ വേണു അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് അഞ്ചിന് ‘രാഷ്ട്രീയ കേരളം, വെല്ലുവിളികളും കടമകളും’ എന്ന വിഷയത്തിൽ കെ.സി. ഉമേഷ് ബാബു സംസാരിക്കും. 6.30ന് മെഹ്ഫിൽ രാവ് അരങ്ങേറും.