ഫറോക്ക്: ചെറുവണ്ണൂർ സ്റ്റാൻഡേർഡ് ഓട്ടു കമ്പനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടർമാർക്ക് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഫറോക്ക് ബസ്‌സ്റ്റാൻഡ് പരിസരത്ത് നടന്ന സ്വീകരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു. ബേപ്പൂർ മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു . കമ്പനി മാനേജിംഗ് സയറക്ടർ പി സുബ്രഹ്മണ്യൻ നായർ, ഡയറക്ടർമാരായ പി.ശിവദാസൻ നായർ, സി.പ്രകാശൻ, പി.കൃഷ്ണൻ, പി സുനിൽ കുമാർ എന്നിവർക്കാണ് സ്വീകരണം നൽകിയത്. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ നാസർ, ജില്ലാ എക്സി: കമ്മിറ്റി അംഗം പി.സുരേഷ് ബാബു, ഒ.ഭക്തവത്സലൻ, മജീദ് വെൺമരത്ത്, ടി. ഉണ്ണിക്കൃഷ്ണൻ, മുരളി മുണ്ടേങ്ങാട്ട് എന്നിവർ സംസാരിച്ചു. സ്റ്റാൻഡേർഡ് കമ്പനി എം.ഡി പി. സുബ്രമണ്യൻ നായർ നന്ദി പറഞ്ഞു.