കോഴിക്കോട്: അംശക്കച്ചേരി - ചെറുകുളം റോഡിൽ ടാറിംഗ് പ്രവൃത്തി തുടങ്ങുന്നതിനാൽ ഈമാസം 19 മുതൽ ഈ റോഡിലൂടെയുളള ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. കൂടത്തുംപൊയില്‍ നിന്ന് ഒറ്റത്തെങ്ങ് വഴി ചെറുകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൂടത്തും പൊയിൽ - ചെലപ്രം വഴിയും തിരിച്ചും പോകണം. കൂടത്തുംപൊയില്‍ ഭാഗത്ത് നിന്നും ചെറുകുളം പാലം വഴി ബൈപ്പാസിലേക്ക് പോകേണ്ട വാഹനങ്ങൾ കക്കോടി വഴി ബൈപ്പാസിലേക്ക് പ്രവേശിക്കണം.