കോഴിക്കോട്: കർഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മത്സ്യകൃഷിയിൽ ഫെബ്രുവരി ആദ്യവാരം പരിശീലനം നൽകും. ത്രിദിന പരിശീലന പരിശീലനത്തിൽ 30 കർഷകർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ 04952373582 ,9383471793 എന്നീ നമ്പറുകളിൽ ഈമാസം 28 നകം പേര് രജിസ്റ്റർ ചെയ്യണം. നേരത്തെ ഈ കേന്ദ്രത്തിൽ നിന്ന് പരിശീലനം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. രാവിലെ 10 മുതൽ 5 വരെയാണ് പരിശീലന സമയമെന്ന് കൃഷി ഡെപ്യൂട്ടി ഡയരക്ടർ അറിയിച്ചു.