കോഴിക്കോട്: ജില്ലയിൽ കൊവിഡ്‌ രോഗികളുടെ എണ്ണം വീണ്ടും കൂടുകയാണ്. ഇന്നലെ സ്ഥിരീകരിച്ചത് 722 പോസിറ്റീവ്‌ കേസുകൾ. 710 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. വിദേശത്ത് നിന്ന് എത്തിയവരിൽ അഞ്ചു പേർക്കും ഇതരസംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രണ്ടു പേർക്കും പോസിറ്റീവായി. അഞ്ചു പേരുടെ ഉറവിടം വ്യക്തമല്ല. നേരെത്തെ കോർപ്പറേഷൻ പരിധിയിലായിരുന്നു സമ്പർക്കം വഴി പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുതലെങ്കിൽ ഇപ്പോൾ അത് മറ്റിടങ്ങളിലേക്കും പടർന്നിരിക്കുകയാണ്. ചികിത്സയിലായിരുന്ന 561പേർ കൂടി രോഗമുക്തരായി ഇന്നലെ ആശുപത്രി വിട്ടു.

കോഴിക്കോട് സ്വദേശികളായ 6487 പേർ ഇപ്പോൾ ഇവിടെ ചികിത്സയിലുണ്ട്. മറ്റുജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ 69 പേർ. ഇവിടെ ചികിത്സയിലുളള മറ്റു ജില്ലക്കാർ 252 പേരും.

 സമ്പർക്കം

കോഴിക്കോട്‌കോർപ്പറേഷൻ 158, കുന്ദമംഗലം 36, മണിയൂർ 31, ചോറോട് 27, നൊച്ചാട് 25, പയ്യോളി 24, നരിക്കുനി 20, ചേളന്നൂർ 19, തിക്കോടി 18, മുക്കം 17, ഒളവണ്ണ 16, കടലുണ്ടി 15, കാവിലുംപാറ 15, കൊടിയത്തൂർ 14, പെരുവയൽ 14, കക്കോടി 12.