മുക്കം: മലയോര മേഖലയിലെ ഏക കേന്ദ്രമായ മുക്കം സി.എച്ച്.സിയിലും കൊവിഡ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് ഡോ.സി.കെ ഷാജി ആദ്യ കുത്തിവെപ്പ് എടുത്തു. കോടഞ്ചേരി ,തിരുവമ്പാടി, കൂടരഞ്ഞി, മുക്കം എന്നിവിടങ്ങളിലെ സർക്കാർ,സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള 71 പേർക്കാണ് ഇന്നലെ വാക്സിൻ നൽകിയത്. മെഡിക്കൽ ഓഫീസർമാരായ ഡോ.ടി.ഒ മായ, ഡോ.അരുണിമ, ഹെൽത്ത് സൂപ്പർവൈസർ കെ.പി.അബ്ദുള്ള, പബ്ലിക്ക് ഹെൽത്ത് നഴ്സ് സോളി, ഹെഡ് നഴ്സ് സി.ശൈലജ, ഹെൽത്ത് ഇൻസ്പെക്ടർ പി.ഉണ്ണിക്കൃഷ്ണൻ, റോഷൻലാൽ,കെ.സുജിത എന്നിവർ നേതൃത്വം നൽകി. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 100 വീതം പേർക്ക് വാക്സിൻ നൽകുമെന്നും രജിസ്റ്റർ ചെയ്ത 1000 പേർ കഴിഞ്ഞാൽ പൊലീസ്, ഫയർഫോഴ്സ് വിഭാഗത്തിനും 50 വയസിന് മുകളിലുള്ളവർക്കുമാവും മുൻഗണനയെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.