മുക്കം: വ്യാപാരി വ്യവസായി സമിതിയുടെ ആദ്യകാല പ്രവർത്തകനും ദീർഘകാലം മുക്കം മേഖലാ ട്രഷററുമായിരുന്ന സി.ടി.സുന്ദരന്റെ ഫോട്ടോ സമിതി ഓഫീസിൽ അനാച്ഛാദനം ചെയ്തു. ജില്ലാ പ്രസിഡന്റ് സൂര്യാ ഗഫൂർ അനാച്ഛാദനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് കെ.ടി.നളേശൻ അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, കൗൺസിലിർ പി.ജോഷില, സി.ടി.വി.ചാനൽ എം.ഡി നിസാർ ബാബു എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി ടി.മരക്കാർ, മേഖലാ സെക്രട്ടറി ടി.എ.അശോക്, വൈസ് പ്രസിഡന്റ് ബാബു ചെമ്പററ, യൂണിറ്റ് പ്രസിഡന്റ് കെ.എം.കുഞ്ഞവറാൻ, സെക്രട്ടറി യു.കെ.ശശിധരൻ, കെ.പി.മുഹമ്മദ്, ഗിരീഷ് ബാബു, മോയിൻ, സി.ടി.സൂരജ്, ജെയ്സൺ, രാജഗോപാലൻ എന്നിവർ സംബന്ധിച്ചു.