കോഴിക്കോട്: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ പതിനാറാമത് പുസ്തകോത്സവം കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഉദയൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഡോ.കെ ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രൻ, കെ.ചന്ദ്രൻ, സി.കുഞ്ഞമ്മദ്, സി.സി ആൻഡ്രൂസ്, വി. സുരേഷ് ബാബു, അഡ്വ.പി.എൻ ഉദയഭാനു തുടങ്ങിയവർ സംസാരിച്ചു. 21പുസ്തകോത്സവം സമാപിക്കും.