കോഴിക്കോട്: ഗാന്ധി റോഡ് ശ്രീ ദു‌ർഗാദേവി ക്ഷേത്ര മഹോത്സവത്തിന് നാളെ രാവിലെ 8നും 8.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി ചാത്തനാട്ടില്ലത്ത് രാമചന്ദ്രൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറും. എല്ലാ ദിവസവും ഗണപതിഹോമം, വിശേഷാൽ പൂജകൾ, സഹസ്രനാമ സംഘപാരായണം, മദ്ധ്യാഹ്ന പൂജ, വിശേഷാൽ അത്താഴപൂജ, ഭജനകൾ, സംഗീത പരിപാടികൾ എന്നിവയുണ്ടാവും. 25ന് രാവിലെ കലശാഭിഷേകം, വൈകിട്ട് 5ന് ദേവിയുടെ തിടമ്പ് എഴുന്നള്ളിപ്പ്. 7ന് ഇ. നഗേഷിന്റെ പുല്ലാങ്കുഴൽ കച്ചേരി. ഉത്സവം 26ന് കൊടിയിറങ്ങും.