കോഴിക്കോട്: എ.ബി.വി.പി കുന്ദമംഗലം നഗർ സമ്മേളനം കുറ്റിക്കാട്ടൂർ സരസ്വതി വിദ്യാനികേതനിൽ സംസ്ഥാന സെക്രട്ടറി എം.എം. ഷാജി ഉദ്ഘാടനം ചെയ്തു .
കാലിക്കറ്റ് സർവകലാശാലയിൽ നിന്നു സംസ്കൃതത്തിൽ പിഎച്ച്. ഡി നേടിയ ഡോ. സുബ്രഹ്മണ്യനെ ആദരിച്ചു.
ജില്ല സെക്രട്ടറി കെ.ടി.ശ്യാംശങ്കർ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ സംഘടന സെക്രട്ടറി യദുകൃഷ്ണൻ സംസാരിച്ചു. ജില്ലാ സമിതി അംഗങ്ങളായ പി. ആദർശ് , പി. വിസ്മയ , അഖിൽ മേക്കലാമടത്തിൽ, കെ.ശ്രീവിദ്യ എന്നിവർ സംബന്ധിച്ചു.
നഗർ പ്രസിഡന്റായി പി.വിമൽനാഥിനെയും സെക്രട്ടറിയായി അനന്തുദാസ് എന്നിവരെ തിരഞ്ഞെടുത്തു.