kunnamangalam-news
സംസ്ഥാന ശിശുക്ഷേമസമിതി ശിശുദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ സംസ്ഥാന തലത്തിൽ നടത്തിയ രചനാമത്സരങ്ങളിൽ വിജയികളായവരെ അനുമോദിച്ചപ്പോൾ

കുന്ദമംഗലം: കേരള സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ ചേവായൂർ അംഗനവാടി അദ്ധ്യാപികാ പരിശീലന കേന്ദ്രത്തിൽ ഒരുക്കിയ പ്രതിഭാസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയന്റ് സെക്രട്ടറി മീരാ ദർശക് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ എസ് വെങ്കിടാചലം മുഖ്യാതിഥിയായിരുന്നു.

ശിശുദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ സംസ്ഥാന തലത്തിൽ നടത്തിയ രചനാമത്സരങ്ങളിൽ വിജയികളായ അഹാനജിത് (ജി എൽ പി എസ് ചെറുകുളത്തൂർ), അനന്യ എം ബാബു (മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കണ്ടറി സ്ക്കൂൾ), ടി പി അബ്ദുൾ മുത്തലിബ് (കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ) എന്നിവരെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കെ വിജയൻ ആശംസയർപ്പിച്ചു. ജില്ലാ സെക്രട്ടറി വി ടി സുരേഷ് സ്വാഗതവും പി ശ്രീദേവ് നന്ദിയും പറഞ്ഞു.