കൊടിയത്തൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എഫ്.എസ് ഇ.ടി.ഒ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട് പഴംപറമ്പിൽ നടത്തിയ സമ്മിശ്ര കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. കൊളക്കാടൻ സാദിക്കലിയുടെ ഒന്നര ഏക്കർ സ്ഥലത്താണ് ചേന, ചേമ്പ്, കപ്പ, ഇഞ്ചി, കൂർക്ക, മഞ്ഞൾ തുടങ്ങിയവ കൃഷി ചെയ്തത്. മുൻ വർഷങ്ങളിലും ചെറുവാടി പുഞ്ചപ്പാടത്ത് മൂന്ന് എക്കർ സ്ഥലത്ത് നെൽകൃഷി ചെയ്ത ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മ നാടിന് മാതൃകയായിരുന്നു. ഈ വർഷവും പുഞ്ചപ്പാടത്തെ നെൽകൃഷി വിളവെടുപ്പിന് പാകമായി വരുന്നുണ്ട്.
വിളവെടുപ്പ് എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം അനൂപ് തോമസ് ഉദ്ഘാടനം ചെയ്തു.
നസീർ മണക്കാടിയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയംഗം വാസു മാസ്റ്റർ. പി.പി അസ്ലം, ഷമേജ് പന്നിക്കോട്, പ്രശാന്ത് കൊടിയത്തൂർ, എം.മുഹമ്മദ്, എ.അനിൽകുമാർ തുടങ്ങിയവർ
സംസാരിച്ചു. ചന്ദ്രൻ കാരാളി പറമ്പ്, ഹാഫിസ് ചേറ്റൂർ, വിജീഷ് കവിലട, അനുരാജ്, ബഷീർ നെച്ചിക്കാട്, സജിത്ത് യു, അബ്ദുസമദ് പൊറ്റമ്മൽ, മുനീബ് വെസ്റ്റ് കൊടിയത്തൂർ, മജീദ് എള്ളങ്ങൽ, റോഷൻലാൽ തുടങ്ങിയവർ നേതൃത്വം നൽകി.