പേരാമ്പ്ര: ഐ എൻ എൽ സംസ്ഥാന സമിതി അംഗവും ജില്ല വൈസ് പ്രസിഡന്റുമായ പാലേരിയിലെ ഒന്നാംതരിക്കൽ ഒ.ടി. ബഷീർ (55) നിര്യാതനായി.
പാലേരി സംയുക്ത മഹല്ല് സമിതി വൈസ് ചെയർമാൻ, ഇടിവെട്ടി മഹല്ല് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ: റാബിയ (ഊരത്ത്). മക്കൾ: റുഖ്‌സാന, റുബീന, റഹീന, റമീസ്. മരുമക്കൾ: അജ്‌നാസ് (പാലേരി), സലീം (പേരാമ്പ്ര), അഫ്‌സൽ (വെള്ളിയൂർ), റുഖ്‌സാന (ചേലക്കാട്). സഹോദരങ്ങൾ: നസീർ (സൗദി), സുബൈർ (പാലേരി).