പേരാമ്പ്ര: പേരാമ്പ്ര റീജ്യണൽ ബാങ്ക് പന്തിരിക്കര ബ്രാഞ്ചിന്റെ നവീകരിച്ച കെട്ടിടം മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ബാലൻ അടിയോടി അദ്ധ്യക്ഷത വഹിച്ചു. മമ്മു ഹാജിയിൽ നിന്ന് ആദ്യ നിക്ഷേപം ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി സ്വീകരിച്ചു. ലോക്കർ ഉദ്ഘാടനം കൊയിലാണ്ടി താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ വി. സരേഷ് കുമാർ നിർവഹിച്ചു. ബാങ്ക് സെക്രട്ടറി കെ.എൻ സുധീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സുരേന്ദ്രൻ മുന്നൂറ്റൻ കണ്ടി, പി.എം കുമാരൻ ,കെ.ജി. രാമനാരായണൻ , സി.ഡി പ്രകാശ് സതീഷ് പി.സി ടി. ശങ്കരൻ നായർ.പി, സന്തോഷ് കുമാർ പി.കെ, എം.കെ കുഞ്ഞനന്തൻ എന്നിവർ സംസാരിച്ചു.