കോഴിക്കോട്: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 13 സ്ഥലങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ഇതിനായി എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.

മണ്ഡലത്തിൽ പൂർത്തീകരിച്ച 100 പ്രവൃത്തികളുടെ ഉദ്ഘാടനം മാർച്ച് 31നകം നിർവഹിക്കുന്നതിന്റെ ഭാഗമായാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നെച്ചൂളി ഒതയമംഗലം, ഈസ്റ്റ് മലയമ്മ, കൂഴക്കോട്, വെള്ളന്നൂർ റേഷൻ ഷാപ്പിന് സമീപം, വേങ്ങേരിമഠം, കുറുങ്ങാട്ട്കടവ് പാലം, കാഞ്ഞിരത്തിങ്ങൽ അങ്ങാടി, പാലച്ചോട്ടിൽ, പാലക്കാടി, മലയമ്മ എ.യു.പി സ്കൂൾ, കോട്ടോൽതാഴം ജംഗ്ഷൻ, കുറ്റിക്കുളം, മേലെ മുന്നൂർ എന്നിവിടങ്ങളിലാണ് വെളിച്ചമെത്തിയത്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സുഷമ, വാർഡ് മെമ്പർമാരായ പ്രീതി വാലത്തിൽ, ശ്രീജ പൂളക്കമണ്ണിൽ, എം.ടി പുഷ്പ, അഡ്വ. എ സിദ്ദീഖ്, പി.കെ മൊയ്തു, ഹകീം മാസ്റ്റർ കളൻതോട്, ഇ.പി വത്സല, കെ സതീദേവി, ടി.കെ മുരളീധരൻ. എൻ.കെ വേണുഗോപാലൻ, കെ.എം സാമി, എ പ്രസാദ്, ലിനി ചോലക്കൽ, കെ ഷിജുലാൽ എന്നിവർ സംസാരിച്ചു.