img20210117
കൈപ്പട സാഹിത്യ പുരസ്കാരം ആർ.ആതിരയ്ക്ക് പി.ടി ബാബു സമ്മാനിക്കുന്നു

മുക്കം: കൈപ്പട മാസിക ആൻഡ് ബുക്സ് സംസ്ഥാന തലത്തിൽ നടത്തിയ കവിതാമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ആർ.ആതിരയ്ക്ക് പുരസ്കാരം സമ്മാനിച്ചു. സി.ടി.വി ഓഡിറ്റോറിയത്തിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. പുരസ്കാര സമർപ്പണവും ചെയർമാൻ നിർവഹിച്ചു. മുന്നൂറിലേറെ കവിതകളിൽ നിന്നാണ് പുരസ്കാരത്തിനർഹമായ"അതേ കടൽ"എന്ന കവിത തിരഞ്ഞെടുത്തത്. ഡോ.വീട്ടിക്കാട് പരമേശ്വരൻ സംസാരിച്ചു. ഫോക്ക് ലോർ അക്കാദമി അവാർഡ് നേടിയ പ്രശാന്ത് കൊടിയത്തൂർ, മുഖ്യമന്ത്രിയുടെ ഫയർഫോഴ്സ് മെഡൽ നേടിയ ഇ.കെ.അബ്ദുസലീം, 2020ലെ രാംനാഥ് ഗോയങ്കെ മാദ്ധ്യമ അവാർഡ് നേടിയ ടി.കെ.സനീഷ് എന്നിവരെ ആദരിച്ചു. തുടർന്നു നടന്ന കവിസംഗമത്തിൽ കൈപ്പട അംഗങ്ങൾ കവിതകൾ അവതരിപ്പിച്ചു. ഉമശ്രീ അദ്ധ്യക്ഷത വഹിച്ചു.എൻ.കെ.രശ്മി, സുജിത് ഉച്ചക്കാവിൽ എന്നിവർ സംസാരിച്ചു. ടി.പി.വിശ്വൻ, വിജീഷ് പരവരി എന്നിവർ നേതൃത്വം നൽകി.