കോഴിക്കോട്: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് (എം) സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഗാന്ധിജിയുടെ ജീവചരിത്രം ആസ്പദമാക്കി ഓൺലൈൻ ക്വിസ് മത്സരം ഒരുക്കുന്നു. വിജയികൾക്ക് കാഷ് അവാർഡും മൊമെന്റോയും നൽകും.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജനുവരി 25 ന് മുമ്പ് പേർ രജിസ്റ്റർ ചെയ്യണമെന്ന് (ഫാദർ റിഞ്ചു പി. കോശി (വാട്സ്ആപ്പ് നമ്പർ: 9496321455) വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ, ജില്ലാ പ്രസിഡന്റ്‌ വടയക്കണ്ടി നാരായണൻ എന്നിവർ അറിയിച്ചു.